സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു
ചൂണ്ടലിൽ സ്കൂട്ടറിന് പിറകിൽ ലോറിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു. ബന്ധുവായ വിദ്യാർത്ഥിനിക്ക് പരിക്ക്..
വേലൂർ തലക്കോട്ടുകര സ്വദേശി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന (20) ആണ് മരണപ്പെട്ടത്..
തൃശ്ശൂർ - കുന്നംകുളം സംസ്ഥാനപാതയിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ബുധനാഴ്ച്ച 11.50 ഓടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു.അപകടത്തിൽ സ്കൂട്ടറിന് പിറകിൽ ഇരുന്നിരുന്ന ബന്ധുവായ ഫാത്തിമ (14) യ്ക്ക് പരിക്കേറ്റിട്ടുണ്ട്..
ഗുരുവായൂർ എൽ.എഫ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ഫർസാന....

