ഹാജിസ് ഹെല്‍പ്പിംഗ് ഹാന്റ്‌സ് ഹജ്ജ് പഠന ക്ലാസ് നടത്തി
കുണ്ടൂര്‍: ആള്‍ ഇന്ത്യ ഹാജിസ് ഹെല്‍പ്പിംഗ് ഹാന്റ്‌സ് തിരൂരങ്ങാടി മണ്ഡലം ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ആള്‍ ഇന്ത്യ ഹാജിസ് ഹെല്‍പ്പിംഗ് ഹാന്റ്‌സ് സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ മുജീബ് പൂത്തലത്ത്, ജില്ലാ കോർഡിനേറ്റർ പി.എ. സലാം എന്നിവർ ക്ലാസ്സെടുത്തു.വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, സൗദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, പി.കെ.അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, പി.എ സലാം, കെ കുഞ്ഞിമരക്കാര്‍, എ.കെ മുസ്തഫ, മണ്ഡലം കോഡിനേറ്റര്‍ യു.കെ മുസ്തഫ മാസ്റ്റര്‍, വി.ടി സുബൈര്‍ തങ്ങള്‍, സി ചെറിയാപ്പു ഹാജി, എന്‍.പി ആലി ഹാജി, കെ ബാവ പ്രസംഗിച്ചു....