സബ്സ്റ്റേഷൻ ശേഷി വർധിപ്പിക്കുന്നു, ഒരാഴ്ചയോളം വൈദ്യുതി തടസ്സം ഉണ്ടാകും
തിരൂരങ്ങാടി: എടരിക്കോട് 110 കെ.വി സബ് സ്റ്റേഷനിൽ 110/33 കെ.വി ട്രാൻസ്ഫോർമർ ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ 25 MVA ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ19-12-2021 ( ഞായർ ), 21-12-2021 ( ചൊവ്വ) ദിവസങ്ങളിൽ 33 കെ വി കൂരിയാട് , ഒതുക്കുങ്ങൽ, കൽപകഞ്ചേരി സബ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും വൈദ്യുതി വിതരണം മുടങ്ങുന്നതാണെന്ന് തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂടാതെ ട്രാൻസ്ഫോർമർ ടെസ്റ്റിങ്ങ്, കമ്മീഷനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട് 20, 22, 23, 24,25 തിയ്യതികളിലും ഭാഗികമായി വൈദ്യുതി തടസ്സം നേരിടുന്നതാണ്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8
മറ്റ് സബ് സ്റ്റേഷനുകളിൽ നിന്നും പരിമിതമായി ലഭ്യമായേക്കാവുന്ന വൈദ്യുതി ഉപയോഗിച്ചുള്ള വിതരണം മാത്രം നടക്കുന്നതിനാൽ മാന്യഉപഭോക്താക്കൾ പരമാ...