Tag: Acciden death

സീബ്രാലൈനിൽ വെച്ച് ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശി മരിച്ചു
Accident

സീബ്രാലൈനിൽ വെച്ച് ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശി മരിച്ചു

ഒഴുർ : സീബ്രാലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശിയായ യുവാവ് മരിച്ചു. പാണ്ടിമുറ്റം പന്തിരായിപ്പാടത്ത് താമസിക്കുന്ന പൂളക്കൽ പരേതനായ കുമാരൻ്റെ മകൻ പ്രകാശൻ എന്ന ബാബു (43) ആണ് മരിച്ചത്. ഒഴൂർ കുറുവട്ടശ്ശേരിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 4.40 നാണ് അപകടം. കുറുവട്ടശ്ശേരിയിൽ മീൻ വാങ്ങാൻ വേണ്ടി സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിന ഉടനെ താനാളൂരിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി....
Accident

പരസ്യബോർഡിൽ ബൈക്കിടിച്ചു വീണ യുവാവ് ചോര വാർന്നു മരിച്ച നിലയിൽ

തിരൂരങ്ങാടി: ദേശീയ പാതക്ക് സമീപം പടിക്കല്‍ ആറങ്ങാട്ടുപറമ്പില്‍ പരസ്യ ബോര്‍ഡിലിടിച്ച് യുവാവിന് ദാരുണ അന്ത്യം. വള്ളിക്കുന്ന്-റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗം അരിയല്ലൂർ പൊറണ്ടായിൽ ചിറയരുവിൽ രവി-ശാന്ത ദമ്പതികളുടെ മകൻ രാഹുൽ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാട്ടുകാരാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ ബൈക്കില്‍ നിന്നും വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുമ്മത്തൊടി പാലനിര്‍മ്മാണത്തിനായി അടച്ച റോഡായതിനാല്‍ വാഹനങ്ങള്‍ അതിലൂടെ പോകാറില്ല. അതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലാണ് കരുതുന്നത്. തലക്ക് പരിക്കേറ്റ റാഹുല്‍ രക്തം വാര്‍ന്നാണ് മരണപ്പെട്ടത്.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. രാഹുല്‍ ഇലക്ട്രിക് വര്‍ക്കറാണ്. രാജേഷ്, പ്രണവ് എന്നിവര്‍ സഹോദരങ്ങളാണ്. ഇന്നലെ രാത്രി 11 വരെ കൂട്ട...
error: Content is protected !!