കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദം : അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ശങ്കര്‍ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും അടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്.
സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ഒരു ദളിത് ക്ലര്‍ക്ക് വിദ്യാര്‍ത്ഥികളെ ആകെ സ്വാധീനിച്ച് വാര്‍ത്ത പരത്താനാണ് ശ്രമിച്ചത്. ഇന്‌സിറ്റിട്യുറ്റില്‍ ആത്മാര്‍ത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു സമരം. സമരത്തിന് മുമ്പ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അടൂര്‍ പറഞ്ഞു.
അതേസമയം മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയതെന്നും സമര...