Saturday, March 21

Tag: Adv CP musthafa

വള്ളിക്കുന്നിൽ അഡ്വ സിപി മുസ്തഫ എൽഡിഎഫ് സ്ഥാനാർഥി
Politics

വള്ളിക്കുന്നിൽ അഡ്വ സിപി മുസ്തഫ എൽഡിഎഫ് സ്ഥാനാർഥി

വള്ളിക്കുന്ന് : മണ്ഡലത്തിൽ അഡ്വ. സി പി മുസ്തഫയെ LDF സ്വതന്ത്ര സ്ഥാനാർഥിയായി തീരുമാനിച്ചു. നാഷണൽ ലീഗിന് അനുവദിച്ച സീറ്റിൽ പാർട്ടിക്കാരനായ സ്ഥാനാർഥിയെ ലഭിക്കാത്തതിനെ തുടർന്ന് സിപിഎം അംഗമായ മുസ്തഫയെ സ്വതന്ത്ര സ്ഥാനാർഥിയായി തീരുമാനിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോലിയുമായും ചർച്ച നടത്തിയിരുന്നെങ്കിലും ഇദ്ദേഹം തയ്യാറായില്ല. ഒടുവിൽ മുസ്തഫയെ തീരുമാനിക്കുകയായിരുന്നു. മൂന്നിയൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആണ്.മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം മഞ്ചേരി കോടതികളിലും പ്രാക്ടീസ് ചെയ്ത് വരുന്നു. പ്രമുഖ അഭിഭാഷകനായ മുസ്തഫ പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡണ്ടാണ്. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷൻ പ്രസിഡണ്ടുമാണ്. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്തഫ വെളിമുക്ക് പാലിയേറ്റീവിൻ്...
error: Content is protected !!