സേവന നിരക്ക് വർധന: എ ഐ വൈ എഫ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
തിരൂരങ്ങാടി: താലൂക്ക് ഹോസ്പിറ്റലിനോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ മുൻസിപ്പൽ അധികൃതർ അവസാനിപ്പിക്കണമെന്നും, ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും എച്ച്.എം.സി കമ്മിറ്റിയുടെ സേവന വർദ്ധനവ് തീരുമാനം പുനർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
തൃക്കുളം സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഹോസ്പിറ്റൽ കവാടത്തിന് മുൻപിൽ തിരൂരങ്ങാടി എസ്.ഐ എം.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടഞ്ഞു.
സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാനുള്ള എച്ച്.എം.സി യുടെ തീരുമാനം പുനർ പരിശോധിക്കുക.ഹോസ്പിറ്റലിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കുക.ജനറൽ, സ്പെഷ്യാലിറ്റി ഒ.പി യിൽ ഡ്യൂട്ടി ഡോക്ടർ.മാരുടെ മുഴുവൻ സമയ സേവനവും ഉറപ്പ് വരുത്തുക.ഹോസ്പിറ്റൽ കോംബൗഡിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് നിർത്തലാ...