Tag: All india sevens football

വെന്നിയൂർ അഖിലേന്ത്യാ സെവൻസ് : ട്രൈബ്രേക്കർ വരെ നീണ്ട മത്സരത്തിൽ സോക്കർടെച്ച് കോട്ടക്കലിന് ടൂർണമെൻ്റിൽ നിന്നും മടക്ക ടിക്കറ്റ് നൽകി സെവൻ ബ്രദേഴ്സ് അരീക്കോട്
Local news, Sports

വെന്നിയൂർ അഖിലേന്ത്യാ സെവൻസ് : ട്രൈബ്രേക്കർ വരെ നീണ്ട മത്സരത്തിൽ സോക്കർടെച്ച് കോട്ടക്കലിന് ടൂർണമെൻ്റിൽ നിന്നും മടക്ക ടിക്കറ്റ് നൽകി സെവൻ ബ്രദേഴ്സ് അരീക്കോട്

തിരൂരങ്ങാടി: വെന്നിയൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സോക്കര്‍ടെച്ച് കോട്ടക്കലിന് ടൂര്‍ണമെന്റില്‍ നിന്നും മടക്ക ടിക്കറ്റ് നല്‍കി സെവന്‍ ബ്രദേഴ്‌സ് അരീക്കോട്. ട്രൈബ്രേക്കര്‍ നീണ്ട ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലാണ് സോക്കര്‍ടെച്ച് കോട്ടക്കല്‍ അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്റില്‍ നിശ്ചിത സമയവും അധിക സമയം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം ട്രൈബ്രേക്കറിലേക്ക് നീണ്ടത്. ട്രൈ ബ്രേക്കറില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സോക്കര്‍ടെച്ച് കോട്ടക്കലിനെ പരാജയപ്പെടുത്തി സെവന്‍ ബ്രദേഴ്‌സ് അരീക്കോട് വിജയമുറപ്പിച്ചു. ടൂർണമെൻ്റിലെ ആറാം സുദിനമായ ഇന്ന് അഖിലേന്ത്യാ സെവൻസിലെ ശക്തരായ ജയ ബേക്കറി ത്രിശൂർ ഓസ്ക്കാർ മണ്ണാർക്കാടുമായി ഏറ്റുമുട്ടും. കളിയുടെ ടിക്കറ്റുകൾ https://www.venniyurpravasi.com എന്ന വെബ്സൈറ്റിലൂടെ കായിക പ്രേമികൾക്ക് എടുക്കാൻ ക...
Local news

വെന്നിയൂർ അഖിലേന്ത്യാ സെവൻസിൽ അട്ടിമറികൾ തുടരുന്നു

തിരൂരങ്ങാടി: വെന്നിയൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ കരുത്തരായ ബ്ലാക് ആൻ്റ് വൈറ്റ് കോഴിക്കോടിനെ അട്ടിമറിച്ച് താജ് ഗ്രൂപ്പ് പന്നിതടം. ടൂർണമെൻ്റിൻ്റെ നാലാം സുദിനത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാക് ആൻ്റ് വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് താജ് ഗ്രൂപ്പ് പന്നിതടം വിജയികളായത്. ഇന്ന് തിങ്കൾ അഞ്ചാം സുദിനത്തിൽ കരുത്തരായ സെവൻ ബ്രദേഴ്സ് അരീക്കോടിനെ സുറുമാസ് സോക്കർ ടച്ച് കോട്ടക്കൽ നേരിടും. രാത്രി 8: 30 ന് തുടങ്ങുന്ന മത്സരത്തിൻ്റെ ടിക്കറ്റുകൾ https://www.venniyurpravasi.com/ എന്ന വെബ്സൈറ്റിൽ നിന്നും എടുക്കാനുള്ള സംവിധാനവും VPS ടൂർണമെൻ്റ് കമ്മറ്റി ഏർപെടുത്തിയിട്ടുണ്ട് ....
Sports

വേങ്ങരയിൽ അഖിലേന്ത്യാ സെവൻസ് മാർച്ച് 5 ന്

വേങ്ങര യിൽ 10 വർഷത്തിന് ശേഷം വീണ്ടും അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന്റെ ആരവമുയരുന്നു. പുതുതായി നിർമ്മിച്ച സബാഹ് സ്ക്വയർ ഗ്രൗണ്ടിലാണ് മത്സരം. 5 പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കു.പൊ. പ. (കുറ്റാളൂർ പൊതുജന പരിപാലന സമിതി) ക്ലബിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ 22 ടീമുകൾ പങ്കെടുക്കും. പതിനായിരത്തോളം പേർക്ക് കളി കാണാൻ സൗകര്യമേർപ്പെടുത്തുമെന്ന് സംഘാടകർ പറഞ്ഞു. വ്യാപാരിയും പൊതു പ്രവർത്തകനുമായ സബാഹ് ഈയിടെയാണ് നാട്ടുകാർക്ക് കളിക്കാൻ സ്വന്തം സ്ഥലം സബാഹ് സ്ക്വയർ എന്ന പേരിൽ മികച്ച ഗ്രൗണ്ടാക്കി മാറ്റിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV ഗാലറിയുടെ കാൽ നാട്ടൽ കർമം വേങ്ങര സി ഐ മുഹമ്മദ് ഹനീഫ നിർവഹിച്ചു. സബാഹ് കുണ്ടുപുഴക്കൽ, നഹീം ചേറൂർ, ഡിസ്കോ മാനു , ബക്കർ കുണ്ടുപുഴക്കൽ, അന്നൗൺസർ എം എ ലത്തീഫ് , ഇത്തൻ അസീസ്, പൂച്ചെങ്ങൽ അലവ...
error: Content is protected !!