Friday, July 18

Tag: Arabic exam

അലിഫ് അറബിക് ടാലൻ്റ് പരീക്ഷ സംഘടിപ്പിച്ചു
Local news

അലിഫ് അറബിക് ടാലൻ്റ് പരീക്ഷ സംഘടിപ്പിച്ചു

തിരൂരങ്ങാടി: സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് )ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലൻ്റ് പരീക്ഷ തൃക്കുളം ഗവ:ഹൈസ്ക്കൂളിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ വനിതാവിംഗ് കൺവീനർ കെ.കെ. ഹബീബ ടീച്ചർ മെന്നിയൂർ നിർച്ചഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും മുനിസിപ്പൽ കൗൺസിലർ മുസ്തഫ പാലത്ത് നിർവ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ഭാഷാസമര അനുസ്മരണ പ്രഭാഷണം പി.പി.അബ്ദുൽ നാസർ മാസ്റ്റർ മൂന്നിയൂർ നടത്തി. സബ്ജില്ലാ പ്രസിഡണ്ട് ടി.പി.മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസജില്ല പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ, സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, മുഹമ്മദ് റനീഷ് പാലത്തിങ്ങൽ, ഹഫ്സത്ത് ടീച്ചർ പാറക്കടവ്, ഷിഫാസ് ചേലേമ്പ്ര ,ഉമ്മുകുൽസു ടീച്ചർ, മുസ്തഫ അബൂബക...
error: Content is protected !!