Tag: Athletic championship

ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഉജ്വല തുടക്കം
Sports

ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഉജ്വല തുടക്കം

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു സംസ്ഥാനത്തെ കായികമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി ഉണര്‍വേകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന് ഊര്‍ജമേകാന്‍ ദേശീയ ഫെഡറേഷന്‍ കപ്പിന് കഴിയുമെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന 25-ാംമത് ദേശീയ ഫെഡറേഷന്‍  കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയുകയായിരുന്നു മുഖ്യമന്ത്രി. കായികമേഖലയുടെ ഉന്നമനത്തിനായി സമഗ്ര കായിക നയമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 1000 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കായിക മേഖലയില്‍ നടന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി വിദഗ്ധപരിശീലനം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും. കളിക്കളങ്ങളുടെ അഭാവമില്ലാതാക്കാന്‍ എല...
Sports

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഏപ്രിൽ 2 മുതൽ കാലിക്കറ്റ്‌ സർവകലാശാലയിൽ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫെഡറേഷൻ കപ്പ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ഈ സിൽവർ ജൂബിലി ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനാവും.ഇന്ത്യൻ അത്‌ലറ്റിക് താരങ്ങളായ കമൽ പ്രീത് കൗർ, തേജേന്ദ്ര പൽ സിംഗ് തൂർ, അന്നു റാണി എം ശ്രീശങ്കർ, പ്രിയ, എം.ർ പൂവമ്മ, ദ്യുതി ചന്ദ്, ഹിമ ദാസ്, അവിനാഷ് സാബ്ലെ, വി.കെ വിസ്മയ, ജിസ്‌ന മാത്യു, എൽദോ പോൾ, സാന്ദ്ര ബാബു, പിഡി അഞ്ജലി, ആൻസി സോജൻ, അമോജ് ജേക്കബ്, മുഹമ്മദ് അനീസ്, മുഹമ്മദ് അനസ്, നോഹനിർമ്മൽ ടോം, എം.പി ജാബിർ തുടങ്ങി 600 ഓളം കായിക താരങ്ങൾ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ മഹാമേളയിൽ മാറ്റുരക്കും.ഈ വർഷം നടക്കുന്ന കോമൺവെൽത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് വേൾഡ് ചാമ്പ്യൻ...
error: Content is protected !!