ജി മെയില്‍ ആപ്പില്‍ ഇനി കോള്‍ ചെയ്യാനും സൗകര്യം
ജി മെയിലില്‍നിന്ന് ഓഡിയോ വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യമൊരുക്കി ഗൂഗിള്‍. ജിമെയില്‍ ആപ്പിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആപ്പിനുള്ളില്‍ നിന്ന് തന്നെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ചാറ്റ് ടാബിന് കീഴില്‍ ഓഡിയോ, വീഡിയോ കോള്‍ ഓപ്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനം ഉപയോഗിച്ച് ഒരു ജിമെയില്‍ ഉപയോക്താവിന് മറ്റൊരു ജിമെയില്‍ ഉപയോക്താവിനോട് സംസാരിക്കാം.ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് ഡിവൈസിലെ ജിമെയില്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്തിരിക്കണം. തുടര്‍ന്ന് ജിമെയില്‍ തുറന്ന് ചാറ്റ് ടാബില്‍ ടാപ്പ് ചെയ്യുക.
ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളും നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ക്ക് സംസാരിക്കേണ്ട വ്യക്തിയുടെ ചാറ്റില്‍ ടാപ്പ് ചെയ്യുക.തുടര്‍ന്ന് ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാന്‍ ഫോണിലോ വീഡിയോ ഐക്കണുകളിലോ ടാപ്പ് ചെയ്യാം.സ...