Tag: Auto accident

Accident

കരിപറമ്പിൽ ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു 3 പേർക്ക് പരിക്ക്

ചെമ്മാട് : കരിപറമ്പിൽ ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 3 പേർക്ക് പരിക്കേറ്റു. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്ന് രാവിലെയാണ് അപകടം. വെന്നിയുർ വാളക്കുളം സ്വദേശി പറങ്ങേൽ ഉണ്ണിക്കൃഷ്ണ നെ വിദഗ്ധ ചികിത്സയ്ക്കാ യി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Accident

തെന്നലയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

തെന്നല: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല്‌ സ്വദേശിയും പൊതു പ്രവർത്തകനുമായ വി.പി. അബ്ദുറസാഖ് (53) ആണ് മരിച്ചത്. വാക്കം പറമ്പിൽ പരേതനായ മൊയ്‌ദീൻ- ഖദീജ എന്നിവരുടെ മകനാണ്. ഇന്ന് ഉച്ചയ്ക്ക് 3 ന് തെന്നല തറയിൽ റോഡിൽ വൈദ്യരങ്ങാടിയിൽ വെച്ചാണ് അപകടം. ഉടനെ വെന്നിയൂരിൽ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ കൊടക്കല്ല് ജുമാ മസ്ജിദിൽ. എസ് ടി യു തെന്നല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, എസ് എം എഫ് സെക്രട്ടറി, സിറാജുൽ ഉലൂം മദ്രസ സെക്രട്ടറി, റാഫ് ഭാരവാഹി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ, മുൻ തെന്നല പഞ്ചായത്ത് അംഗം റാബിയ. മക്കൾ: റാഷിദ്, റംസീന, റിഷാദ്, റഷ്ദൻ. മരുമകൻ: ശബീബ് ...
Accident

ചെമ്മാട് വെഞ്ചാലിയിൽ ഓട്ടോ അപകടം; 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ചെമ്മാട് - കൊടിഞ്ഞി റോഡിൽ വെഞ്ചാലി കൈപുറത്താഴത്ത് ഓട്ടോ ജെസിബി യിൽ ഇടിച്ചു അപകടം. രണ്ട് പേർക്ക് പരിക്കറ്റു. താനൂർ കുന്നുംപുറം മോര്യ സ്വദേശികളായ ഹംസ (58), മകൻ മുഹമ്മദ് ഷാഫി (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. കൈപുറത്താഴം പള്ളിക്ക് എതിർ വശത്തുള്ള റോഡിലേക്ക് പോകുന്ന ജെ സി ബി യുടെ പിറകിൽ ഓട്ടോ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുകൾ ഭാഗം പാടെ തകർന്നു. ...
Accident

കൊടിഞ്ഞിയിൽ ഓട്ടോയിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

കൊടിഞ്ഞി : ചുള്ളിക്കുന്ന് ഇറക്കത്തിൽ യുവതിയെ ഓട്ടോയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പനക്കത്താഴം സ്വദേശി പരേതനായ ചാനത്ത് ദാസന്റെ ഭാര്യ ഗീത (45) യെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പുറത്തേക്ക് വീഴുന്നതായാണ് സമീപത്തുള്ളവർ കണ്ടത്. ഉടനെ കൊടിഞ്ഞിയിലെ ക്ലിനിക്കിൽ കാണിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തിരൂരങ്ങാടി ടുഡെ. ഓട്ടോ ഇറക്കം കഴിഞ്ഞ് ഫാറൂഖ് നഗർ അങ്ങാടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ബ്രേക്ക് പോയെന്ന് പറഞ്ഞപ്പോൾ യുവതി ചാടുകയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു. ...
Accident

ചെമ്മാട്ട് ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. ചെമ്മാട് കുതബുസമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥി കളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തെയ്യാല, ഓമച്ചപ്പുഴ ഭാഗങ്ങളിലുള്ള കുട്ടികളാണ്. വിദ്യാർ ഥി കളെയും ഡ്രൈവറെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ...
Accident

നായ കുറുകെ ചാടി, കൊടക്കല്ലിൽ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്ക്

വെന്നിയുർ : നായ കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (75), മകൻ ഹസ്സൻ കുട്ടിയുടെ മകൾ ബദരിയ്യഃ (33) എന്നിവർക്കാണ് പരിക്കേറ്റത്. വെന്നിയുർ കൊടക്കല്ലിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി ആശുപത്രിയിൽ ചികിൽസിച്ചു. ...
Accident

കക്കാടംപുറത്ത് ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് ആറു പേർക്ക് പരിക്ക്

എ ആർ നഗർ : കുന്നുംപുറം കുളപ്പുറം റൂട്ടിൽ കക്കാടംപുറത്ത് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നാല് പേർക്ക് പരിക്കേറ്റു. കുന്നുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഇസ്മായിൽ (50), കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കരുമ്പിൽ സ്വദേശി സുലൈഖ (34), മകൻ മുഹമ്മദ് മിഷാൽ (5), കുന്നുംപുറം സ്വദേശികളായ ഉമ്മുസൽമ (30), സജ്‌ന ലുലു (19), മുഹമ്മദ് ഷാഹിൽ (10), എന്നിവർക്കാണ് പരിക്കേറ്റത്. ഇസ്മയിലിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തിരുരങ്ങാടി എം കെ എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിഷാലിനെ കോട്ടക്കൽ ആശുപത്രിയിൽ ലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 4.15 നാണ് അപകടം. ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ...
Accident

വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങവേ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു

പൊന്മുണ്ടം കാവപ്പുരക്കും ഞായർപാടിക്കും ഇടയിൽ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്. പെരുമണ്ണ സ്വദേശി കമ്മിയിൽ ബഷീർ എന്നവരുടെ മകൾ റന (15) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12:30ഓടെ ആണ് അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മാതാപിതാക്കളും 4 മക്കളുമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. ...
Accident

നായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞു മൂന്നുപേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത കാച്ചടിക്കും കരിമ്പിലിനും ഇടയിൽ റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു.തിരൂർ വാണിയന്നൂർ സ്വദേശികളായ അബ്ദുൽ ഗഫൂർ (46),അജിസൽ (16), അർഷാദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടം.പരിക്ക് പറ്റിയ ആളുകളെ 108 ആംബുലൻസിൽ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.തിരൂർ ഇരിങ്ങാവൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവർ. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്… https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM ...
error: Content is protected !!