Tag: Auto- car accident

Accident

പുല്ലൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരൂര്‍: പുല്ലൂര്‍ കോര്‍ട്ടേഴ്‌സ് പടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവര്‍ മരിച്ചു.രണ്ടത്താണി വട്ടപ്പറമ്പില്‍ നെല്ലിക്കപ്പറമ്പില്‍ പരേതനായ അലവിയുടെ മകന്‍ മൂസ (49) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്കാണ് അപകടം. പുല്ലൂരില്‍ നിന്നും തുവ്വക്കാട് ഭാഗത്തേക്ക് പോകുന്ന കാറും എതിര്‍ ദിശയില്‍ വരുന്ന ഓട്ടോയും തമ്മിലാണ് ഇടിച്ചത്. ഇരുവാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സുബൈദയാണ് മരിച്ച മൂസയുടെ ഭാര്യ. മക്കള്‍ നജ്മുന്നീസ, നാജിയ , സ്വാലിഹ്മരുമക്കള്‍ സമീര്‍ , മുഹ്‌സിന്‍സഹോദരങ്ങള്‍ . മുഹമ്മദ് കുട്ടി . മുസ്ഥഫ, ഷറഫുദ്ധീന്‍ . ഷിഹാബ്ഫാത്തിമ, കദിയാമു , മൈമൂന, ഹഫ്‌സത്ത്...
Accident

പരപ്പനങ്ങാടിയിൽ കാർ ഓട്ടോയിലിടിച്ചു അപകടം, 2 പേർക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിൽ നിന്ന് ചിറമംഗലത്തേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
error: Content is protected !!