സൗദിയില്‍ വാഹനാപകടം; ബേപ്പൂരിൽ നിന്നുള്ള അഞ്ചംഗ കുടുംബം മരിച്ചു.
റിയാദ്: സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തില്‍ മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് ജാബിര്‍ പാണ്ടികശാലകണ്ടി (45), ഭാര്യ ഷബ്‌ന മുഹമ്മദ് ജാബിര്‍ (36), മക്കളായ ലുഫ്ത്തി, സൈബ, സഹ എന്നിവരാണ് മരിച്ചത്.
എ.ജി.റോഡിലെ റീന സ്റ്റീൽ ഉടമ കാരപ്പറമ്പ് സ്വദേശി ഇസ്മായിലിൻ്റ മകളാണ് മരണപ്പെട്ട ഷബ്ന.
മൃതദേഹങ്ങൾ ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിനടത്തു ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവര്‍.
പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങള്‍ അയച്ചിരുന്നു. വസ്തുക്കള്‍ അവിടെ എത്തിയിട്ട...