Tag: Bike goods auto accident

നായ കുറുകെ ചാടിയതിനെ തുടർന്ന് വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു
Accident

നായ കുറുകെ ചാടിയതിനെ തുടർന്ന് വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു

പരപ്പനങ്ങാടി : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക സദേശി കള്ളിത്തൊടി ഭാസ്കരന്റെ മകൻ ശ്രീജിത്ത് (37) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.20 ന് പുത്തൻ പീടികയിൽ വെച്ചാണ് ആണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുമ്പോൾ നായ കുറുകെ ചാടിയതിനാൽ റോഡിൽ വീഴുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EnrhjOupC4cG3vRSrokuXd ഈ സമയം അതേ ദിശയിൽ നിന്ന് വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുക യായിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു....
Accident

താനൂർ മൂലക്കലിൽ വാഹനാപകടം; യുവാവ് മരിച്ചു

താനൂർ : മൂലക്കൽ പെട്രോൾ പമ്പിന് സമീപം ബൈക്കും ഗുഡ്സ് വണ്ടിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. താനൂർ അങ്ങാടിയിൽ ഉണ്ണിയാൽ റോഡിൽ സി.പിന്റെ ഇടവഴിയിൽ താമസിക്കുന്നകിഴക്കന്റെ പുരക്കൽ ബഷീറിന്റെ മകൻ അൻഷിദ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബാസിത്തിന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി യാണ് അപകടം. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻഷിദ് മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
error: Content is protected !!