Tuesday, July 15

Tag: bike rally

ആരോഗ്യ സംരക്ഷണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ച് മെക് 7 ഹെല്‍ത്ത് ക്ലബ്
Local news

ആരോഗ്യ സംരക്ഷണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ച് മെക് 7 ഹെല്‍ത്ത് ക്ലബ്

തിരൂരങ്ങാടി: വെളിമുക്ക് മെക് 7 ഹെല്‍ത്ത് ക്ലബിന്റെ ഒന്നാം വാര്‍ഷികതോടനുബന്ധിച്ച് 'എന്റെ ആരോഗ്യം എന്റെ സമ്പത്ത്' എന്ന തലക്കെട്ടില്‍ ലഹരിക്കെതിരെ ആരോഗ്യ സംരക്ഷണ ബോധവത്കരണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസറും വിമുക്തി മിഷന്‍ മലപ്പുറം ജില്ലാ ലെയ്‌സണ്‍ ഓഫീസര്‍ കൂടിയായ പി ബിജു റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മദ്യ നിരോധന സംരക്ഷണ സമിതി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് കടവത്ത് മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. വെളിമുക്ക് മെക് 7 ഹെല്‍ത്ത് ക്ലബ് കോര്‍ഡിനേറ്റര്‍ സിപി യൂനുസ് സ്വാഗതം പറഞ്ഞു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിപി ബഷീര്‍, കെഎം അബ്ദുള്ള, വിപി മുഹമ്മദ് ഷാഫി, കെ സലീം, പി അബ്ദുള്‍ കലാം, നൂറുദ്ദീന്‍ മണമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി...
error: Content is protected !!