കുടിവെള്ളത്തിനും ഭവന നിർമാണത്തിനും മുൻഗണന നൽകി തിരൂരങ്ങാടി നഗരസഭയുടെ ബജറ്റ്
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ സമഗ്രവികസനത്തിനു ഊന്നല്‍ നല്‍കുന്ന ബജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. 61,37,46,000 വരവും 61, 19,61,000 രൂപ ചെലവും പ്രതീക്ഷിക്കുന്നു. കുടിവെള്ളത്തിനു മുഖ്യ പരഗണ നല്‍കി. 18 കോടി രൂപ ഇതിനായി വകയിരുത്തി. 70 വയസ്സ് തികഞ്ഞ വയോജനങ്ങള്‍ക്ക് ഓട്‌സ് നല്‍കും. പകല്‍വീട്. ബഡ്‌സ് സ്‌കൂള്‍, ഓപ്പണ്‍ ജീം. കൃഷി തുടങ്ങിയവക്കും ബജറ്റ് ഊന്നല്‍ നല്‍കി. പ്രദേശിക ചരിത്ര നിര്‍മാണം നടത്തും. പ്രവാസി ക്ഷേമപദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തി. നഗരസഭ നേരത്തെ പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചിരുന്നു. മത്സര പരീക്ഷകള്‍ക്ക് സൗജന്യമായി കോച്ചിംഗ് നല്‍കും. പുതിയ അങ്കണ്‍വാടികള്‍ നിര്‍മിക്കും. സ്‌കൂളുകളില്‍ സൗകര്യങ്ങളൊരുക്കും. എസ്.സി വികസനത്തിനു കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കും. പുതിയ റോഡുകള്‍ നിര്‍മിക്കും.കൃഷി - 7500...