Tag: Bypass

മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര
Accident

മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര

തിരൂരങ്ങാടി: മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആറോളം വാഹനങ്ങളിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല എന്ന് അറിയാൻ കഴിഞ്ഞു.
Accident

കൊണ്ടോട്ടി ബസ്സപകടം: മരിച്ചത് മൊറയൂർ സ്വദേശിനിയായ നഴ്‌സ്

കൊണ്ടോട്ടി ബൈപാസ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച മൊറയൂർ സ്വദേശിനി സി.വിജി (27) ആണ് മരിച്ചത് എന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സിംഗ് ഓഫിസർ ആണ് വിജി. ഇരുപതോളം യാത്രക്കാർക്ക് പരുക്ക്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു.കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ലോറി നിയന്ത്രണം വിട്ട് എത്തുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു....
Accident

കൊണ്ടോട്ടിയിൽ ലോറിയിടിച്ചു ബസ് മറിഞ്ഞു, ഒരാൾ മരിച്ചു.

കൊണ്ടോട്ടി ബൈപാസ് റോഡിൽ ടോറസ് ലോറി ഇടിച്ചു ബസ് മറിഞ്ഞു. ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്. ഇരുപതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. നാട്ടുകാരും ഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
error: Content is protected !!