Tag: Car auto accident

മുന്നിയൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്
Accident

മുന്നിയൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

മുന്നിയൂർ : ആലിൻ ചുവട്ടിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.ആലിൻ ചുവട് സ്വദേശികളായ പാങ്ങാട്ട് കുഞ്ഞിമുഹമ്മദ് (70), പാങ്ങാട്ട് മുജീബ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ചെമ്മാട് തലപ്പാറ റൂട്ടിൽആലിൻചുവട് വെച്ച് ഇന്ന് രാവിലെയാണ് അപകടം. ...
Accident

കാറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

മങ്കട : ഒരാടം പാലത്തിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിൻ്റെ മകനും മൊട്ടമ്മൽ അമ്മിപ്പടി ഹിഫ്ള് കോളേജ് വിദ്യാർത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്.
Accident

കാറും ഓട്ടോയും കൂട്ടിയിടിച്ച് തോട്ടശ്ശേരിയറ സ്വദേശി മരിച്ചു

പുത്തനത്താണിയിൽ ഓട്ടോയും കാറും ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കണ്ണമംഗലം തോട്ടശ്ശേരിയറ സ്വദേശി പുള്ളിപ്പാറ (ആശാരി) മണിക്കുട്ടൻ (37) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരുക്കേറ്റു. പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ...
Accident

ടയർപൊട്ടി നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചു ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരൂർ: ടയർ പൊട്ടി നിയന്ത്രണം വിട്ട കാറിടിച്ചു ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ തിരൂർ ചെറു മൂച്ചിക്കൽ വെച്ചാണ് അപകടം. താനൂരിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ആൾട്ടോ കാറിന്റെ ടയർ പൊട്ടി എതിരെ വന്ന ഓട്ടോയിൽ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ തല കീഴായി മറിഞ്ഞ ഓട്ടോ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി ഓട്ടോ ഡ്രൈവർ പൂക്കയിൽ സ്വദേശി അസീസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ...
error: Content is protected !!