Tag: Car bike accident

വാഹനാപകടത്തിൽ പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചു
Accident

വാഹനാപകടത്തിൽ പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി പാണ്ടികശാല കേലുക്കുട്ടിയുടെ മകൻ ദേവദാസൻ (44) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി 10.45 ന് ചെമ്മാട് കോഴിക്കോട്‌ റോഡിൽ മാളിയേക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. ദേവദാസ് ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ അതേ ദിശയിൽ നിന്ന് വന്ന കാർ ഇടിക്കുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച മരണപ്പെട്ടു.അമ്മ, തങ്ക ചെമ്പകശ്ശേരി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (ഡ്രൈവർ), മോഹനൻ (വർക്ക് ഷാപ്പ്), ബാബു (കൃഷി), ശശി (കൂലിപ്പണി),വിലാസിനി. ...
Accident

ചെറുമുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കത്താഴം ഇറക്കത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പൂക്കിപ്പറമ്ബ് സ്വദേശി പട്ടത്തൊടി അബ്ദു റഹീമിന്റെ മകൻ റഹീസിന് (18) ആണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആണ് അപകടം. തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു ...
Accident

വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിക്ക് പരിക്ക്

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. വേങ്ങര സ്വദേശി സ്വാലിഹിനാണ് പരിക്കേറ്റത്. ഇന്ന് രാത്രിയായിരുന്നു അപകടം. പരിക്കേറ്റ സ്വാലിഹിനെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident

മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കൊണ്ടോട്ടി മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി റാഷി എന്നയാളാണ് മരിച്ചത് ഇന്ന് പുലർച്ചെയാണ് അപകടം.
error: Content is protected !!