Sunday, August 17

Tag: Car scooter accident

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന് വേണ്ടി തിരച്ചിൽ തുടരുന്നു
Accident

തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന് വേണ്ടി തിരച്ചിൽ തുടരുന്നു

മുന്നിയൂർ : തലപ്പാറ യിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. വലിയ പറമ്പ് സ്വദേശി ചാന്ത് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിർ (22) ആണ് അപകടത്തിൽ പെട്ടത് എന്നറിയുന്നു. ഇന്ന് വൈകുന്നേരം 6.35 നാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് സംഭവം. കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടനെ സ്കൂട്ടർ യാത്രക്കാരൻ തോട്ടിലേക്ക് തെറിച്ച് വീണതായാണ് അറിയുന്നത്. ഇടിച്ച യാത്രക്കാരനെ കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ തോട്ടിൽ ഒരാൾ മുങ്ങുന്നത് കണ്ടതായാണ് കാർ യാത്രക്കാർ പറയുന്നത്. റോഡിൽ തോടിന്റെ ഭാഗത്തെ കൈവരി ഉയരമില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....
Accident

വട്ടപ്പാറയിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു, കാർ നിർത്താതെ പോയി

വളാഞ്ചേരി : വട്ടപ്പാറ മേൽഭാഗത്ത് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങൽ യൂസുഫിന്റെ മകൾ ജുമൈല (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജംഷീറിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട വാഹനം നിറുത്താതെ പോയി. ഇന്നലെ രാവിലെ 10.30 വട്ടപ്പാറ മേൽഭാഗത്ത് പഴയ സി ഐ ഓഫിസിനു സമീപം ദേശീയ പാതയിലാണ് അപകടം. യുവതി സഞ്ചരിച്ച വാഹനം കാറിലിടിച്ച് മറിഞ്ഞ് പുറത്തേക്ക് തെറിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
error: Content is protected !!