Tag: Cds election

വിഭാഗീയത, നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മരവിപ്പിച്ചു; അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല
Local news

വിഭാഗീയത, നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മരവിപ്പിച്ചു; അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല

വിഭാഗീയതയെ തുടർന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ ജില്ലാ കമ്മിറ്റി മരവിപ്പിച്ചു. കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് ഒടുവിൽ കമ്മിറ്റി മരവിപ്പിക്കുന്നതിൽ എത്തിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും മണ്ഡലം ജനറൽ സെക്രട്ടറി യും തമ്മിലാണ് പ്രശ്നമുള്ളത്. ഏറെ നാളായി തുടർന്നിരുന്ന പ്രശ്നം കുടുംബശ്രീ സി ഡി എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ രൂക്ഷമായി. പഞ്ചായത്ത് ലീഗ് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥി പരാജയപ്പെട്ടു. ഇതിന് പിന്നിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ. കുഞ്ഞിമരക്കാർ ആണെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. മുമ്പ്, ഇവരെ സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ മണ്ഡലം ജനറൽ സെക്രട്ടറി യും ചില വനിതാ ലീഗ് നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാർട്ടി നിർദേശിച്ച സ്ഥാനാർഥിയെ തോല്പിച്ചയാൾക്കെതിരെ നടപടി എടുക്കണമെന്ന് മണ്ഡലം കമ്മിറ്റിക്ക് പരാതി നൽക...
error: Content is protected !!