Tag: Chairperson

സ്വരാജ് അവാർഡ്: മറ്റുള്ളവരുടെ അംഗീകാരം തട്ടിയെടുക്കുന്നു. ഭരണസമിതിക്കെതിരെ മുൻ ചെയർപേഴ്സൻ
Local news

സ്വരാജ് അവാർഡ്: മറ്റുള്ളവരുടെ അംഗീകാരം തട്ടിയെടുക്കുന്നു. ഭരണസമിതിക്കെതിരെ മുൻ ചെയർപേഴ്സൻ

തിരൂരങ്ങാടി: മുന്സിപാലിറ്റിക്ക് ആദ്യമായി ലഭിച്ച സംസ്ഥാന സർക്കാരിന്റെ അവാർഡിന്റെ അവകാശത്തെ ചൊല്ലി വിവാദം. നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ചെയർപേഴ്സൻ. മികച്ച പ്രവർത്തനത്തിന് , സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ സ്വരാജ് അവാർഡിൽ സംസ്ഥാന തലത്തിൽ തിരൂരങ്ങാടി നഗരസഭക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 2020-21 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ഈ ഭരണ സമിതിയുടെ നേട്ടമായി ഉയർത്തി പിടിക്കുകയും , അതിനേക്കാൾ ഉപരി ഈ നേട്ടം കഴിഞ്ഞ ഭരണ സമിതിക്ക് നേതൃത്വം കൊടുത്ത ചെയര്പേഴ്സണെ ഈ ഭരണസമിതിയിലെ ആരും അറിയിക്കാതിരിക്കുകയും ചെയ്തതോടെയാണ് മുൻ ചെയർ പേഴ്സൻ കെ.ടി . റഹീദ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഭരണസമിതി അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് സംഭന്ധമായി അവർ രൂക്ഷമായ രീതിയിൽ പ്രതിഷേധിച്ചു. ഡയറക്ടറേറ്റിൽ നിന്നും അവാർഡ് വിവരം വിളിച്ചറിയിച്ചത് മുൻ സെക്രെട്ടറി ആയിരുന്ന ഇ. ന...
error: Content is protected !!