Tag: Chattipparamb

കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ കേസെടുത്തു
Accident

കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ കേസെടുത്തു

മലപ്പുറം : കോഡൂർ ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന യുവതി വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. ആലപ്പുഴ വണ്ടാനം കരയിൽ സിറാജുദ്ദീന്റെ ഭാര്യ പെരുമ്പാവൂർ അറക്കപ്പടി സ്വദേശി അസ്മ (34) യാണ് മരിച്ചത്. ആശുപത്രിയിൽ കൊണ്ടു പോകാതെ അക്യുപങ്ചർ ചികിത്സാരീതി പ്രകാരമായിരുന്നു പ്രസവം. പ്രസവ വേദന വന്നിട്ടും സിറാജുദ്ധീൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. ശനിയാഴ്ച വൈകീട്ട്6 മണിയോടെ പ്രസവിച്ചു. രാത്രി 9 മണിയോടെയാണ് യുവതി മരിച്ചതായി സിറാജുദ്ധീൻ അറിയുന്നത്. യുവതി മരിച്ച വിവരം വീട്ടുകരെ അറിയിച്ചിരുന്നു. ഭാര്യക്ക് ശ്വാസം മുട്ടൽ എന്നു പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയപ്പോൾ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ അമ്മാവന്റെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്...
Accident

ചട്ടിപ്പറമ്പിൽ ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കോട്ടക്കൽ : ബൈക്കും ദോസ്ത് ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചാപ്പനങ്ങാടി ചട്ടിപ്പറമ്പ് വട്ടപറമ്പിനും നെല്ലോളിക്കും ഇടയിലാണ് അപകടം. ബൈക്കും ദോസ്ത്തും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. കോൽകളം സ്വദേശി കല്ലുവെട്ടുകുഴി സിദ്ധീക്കിന്റെ മകൻ സിനാൻ ആണ് മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ദോസ്ത് ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥി യാണ് മരണപ്പെട്ട സിനാൻ. കോൽക്കളം ചൂരക്കാടിൽ ഇന്നാണ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞത്. ഈ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം....
error: Content is protected !!