Tag: Chemmad bus stand

ചെമ്മാട് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമായി, ഗതാഗത പരിഷ്കരണം ആരംഭിച്ചു
Local news

ചെമ്മാട് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമായി, ഗതാഗത പരിഷ്കരണം ആരംഭിച്ചു

തിരൂരങ്ങാടി: ചെമ്മാട് തിരൂരങ്ങാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചു. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബസ് സ്റ്റാന്റ് കെ.പി.എ മജീദ് എം.എല്‍.എയാണ് നാടിന് സമര്‍പ്പിച്ചത്. ഉല്‍സവച്ചായയില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി.ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചതോടെ ചെമ്മാട് ടൗണില്‍ ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കി തുടങ്ങി. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കി. ഇവ നിരീക്ഷിക്കാന്‍ താലൂക്ക് ഓഫീസ് ഗേറ്റിന് മുമ്പില്‍ കാമറകള്‍ സ്ഥാപിക്കും. ഇവ ആര്‍.ടി.ഒ ഓഫീസുമായി ബന്ധിച്ച് പ്രവര്‍ത്തിപ്പിക്കും. താലൂക്ക് ആശുപത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ നില നിര്‍ത്തും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും.പരപ്പനങ്ങാടി, കോഴിക്കോട്...
Local news

ചെമ്മാട് ബസ് സ്റ്റാൻഡ് ഉദ്‌ഘാടനം ഇന്ന്, ടൗണിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് (കൊണ്ടാണത്ത്) ഇന്ന് (വ്യാഴം) വൈകു 4.30ന് കെ.പിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. മുമ്പുണ്ടായിരുന്നത് പോലെ ഇത്തവണയും സ്വകാര്യ ബസ് സ്റ്റാൻഡ് തന്നെയാണ്. ഇതൊടൊപ്പം ചെമ്മാട് ടൗണില്‍ ട്രാഫിക് പരിഷ്‌കാരവും നിലവില്‍ വരും. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കും. റോഡരികില്‍ ബൈക്കുകള്‍ ഉള്‍പ്പെടെ പാര്‍ക്കിംഗ് അനുവദിക്കില്ല. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ...
error: Content is protected !!