Tag: Chenakkalangadi

കാണാതായ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി
Accident

കാണാതായ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി

തേഞ്ഞിപ്പലം : കാണാതായ അദ്ധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി അരീപ്പാറ സ്വദേശിയും തെയ്യാലിങ്ങൽ എസ്എസ്എംഎച്ച്എസ് സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപകനുമായ പടിക്കലിൽ പ്രശാന്ത് (51) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ഞായറാഴ്ച പകൽ ഒന്നോടെ മാതാവ് കല്യാണിയോടപ്പം സഹോദരി സുമയുടെ വള്ളിക്കുന്ന് ആനങ്ങാടിയിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഒലിപ്രംകടവ് പാലത്തിന് മുകളിൽ ഒരു കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് ഇറങ്ങി. അതിന് ശേഷം യാതൊരു വിവരം ഇല്ലാത്തതിനാൽ തിങ്കളാഴ്ച തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നിടെയാണ് മൃതദേഹം ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ തീരദേശ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹ...
Accident

തയ്യിലക്കടവിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ചേളാരി : ചെട്ടിപ്പടി - ചേളാരി റോഡിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെനക്കലങ്ങാടി തോണിപ്പാടം സ്വദേശി മലയിൽ മുഹമ്മദ് ശരീഫ് എന്ന ആലിക്കോയ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ന് ആണ് അപകടം.ചെട്ടിപടി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരൻ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.വാഹനം ദേഹത്ത് കൂടി കയറിയിറങ്ങിയതിനാൽ ഉടനടി മരണം സംഭവിക്കുകയായിരുന്നു.മരണപ്പെട്ട ആളെ തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ. ...
error: Content is protected !!