Saturday, August 30

Tag: Cherumukk anganawadi

Local news

ചെറുമുക്ക് അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി

തിരൂരങ്ങാടി: ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ചെറുമുക്ക് ജിലാനി നഗര്‍ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി. കെ.പി.എ. മജീദ് എം എൽ എ കെട്ടിടം നാടിന് സമർപ്പിച്ചു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യാഥിയായിരുന്നു. മൂന്ന് സെന്റ് ഭൂമി ഏഴര ലക്ഷം രൂപ നല്‍കി നാട്ടുകാര്‍ അങ്കനവാടിക്കായി വില കൊടുത്തു വാങ്ങി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒള്ളക്കന്‍ സുഹ്റ ശിഹാബിന്റെയും വാര്‍ഡ് മെമ്പര്‍ ഒള്ളക്കന്‍ സിദ്ധീഖിന്റെയും നിരന്തര പരിശ്രമ ഫലമായാണ് അങ്കനവാടിക്കായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കാന്‍ സഹായകമായത്. പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷവും തൊഴിലുറപ്പ് അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പ്രവൃത്തി പൂര്‍ത്തിയാക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത് അധ്യക്ഷയായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, സ്ഥിര സമിതി അധ്യക്ഷരായ സി ബാപ്പുട്ടി, പി സുമിത്ര, വി.കെ ഷമീന, വാര്‍...
error: Content is protected !!