Tag: Chettippadi accident

ചെട്ടിപ്പടിയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Accident

ചെട്ടിപ്പടിയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പരപ്പനങ്ങാടി: മത്സ്യ തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞു നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ചെട്ടിപ്പടി ബദർ പള്ളിക്ക് സമീപമാണ് അപകടം. വള്ളക്കാർ സഞ്ചരിച്ചിരുന്ന ലോറി റോഡിൽ മറിയുകയായിരുന്നു. മറ്റൊരു വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം എന്നാണ് അറിയുന്നത്. ഇന്ന് പുലർച്ചെ 5.30 ന് ആണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന ഒറീസ്സ സ്വദേശിയുടെ വിരലിന്റെ പകുതി ഭാഗം അറ്റ് പോയതായി രക്ഷാ പ്രവർത്തകർ പറഞ്ഞു. ഇദ്ദേഹത്തെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മറ്റൊരാൾക്ക് തലയിലും പരിക്കുണ്ട്. പരിക്ക് പറ്റിയവരെ പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിലും ചെട്ടിപ്പടി നസീഹ ഹോസ്പിറ്റലിലും ആയി പ്രവേശിച്ചിരിക്കുന്നു.ആരുടേയും പരിക്കുകൾ ഗുരുതരമല്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.കൂടുതൽ വിവരം അറിവായി വരുന്നതേയുള്ളു. ...
Accident

ചാലിയത്ത് ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു

ചാലിയം: ചാലിയത്ത് ടാങ്കര്‍ ലോറി ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കാവുങ്ങല്‍ വീട്ടില്‍ അപ്പുകുട്ടന്റെ മകന്‍ കെ ജിജേഷ് (39) ആണ് മരിച്ചത്. ഇന്നു രാവിലെ 6.20 ഓടെ കടലുണ്ടിക്കടവ്-ചാലിയം റോഡില്‍ കടുക്കബസാറിനും കപ്പലങ്ങാടിക്കുമിടയില്‍വെച്ച് ജിജേഷ് സഞ്ചരിച്ച കെ എല്‍ 65 എല്‍ 566 സ്‌കൂട്ടറിനു പിന്നില്‍ അമിത വേഗതയിലെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ജിജേഷിനെ ആദ്യം കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച ജിജേഷ് മിനുറ്റുകള്‍ക്കകം മരണത്തിന് കീഴടങ്ങി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വാർത്ത...
Accident

ചെട്ടിപ്പടിയിൽ കാർ മറിഞ്ഞു 5 പേർക്ക് പരിക്കേറ്റു

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു 5 പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി - ചേളാരി റൂട്ടിൽ കുപ്പിവളവിൽ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ തകർന്നു. പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 1.45 നാണ് അപകടം. കാർ യാത്രക്കാർ എറണാകുളം സ്വദേശികൾ ആണെന്നാണ് അറിയുന്നത്. 2 പേർക്ക് സാരമായ പരിക്കുള്ളതായി രക്ഷാ പ്രവർത്തകർ പറഞ്ഞു. ...
Accident

ചെട്ടിപ്പടിക്ക് സമീപം ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി - കൊടക്കാട് ആലിൻ ചുവടിൽ ഓട്ടോയും ബസും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീൻ്റെ മകൻ ബീരാൻകുട്ടി (കോയ – 52) യാണ് മരിച്ചത്. ചെട്ടിപ്പടിക്കും-കൊടക്കാടിനുമിടയില്‍ ചെള്ളി വളവില്‍ ഞായറാഴ്ച വൈകുന്നേരം 5:15ഓടെആയിരുന്നു അപകടം. കോഴിക്കോട് നിന്നും തിരൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ചെട്ടിപ്പടി മൊടുവിങ്ങലിൽ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോക്കുള്ളിൽ കുടുങ്ങിപ്പോയ ഓട്ടോ ഡ്രൈവറെ ഏറെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ഗൾഫിലേക്ക് പോകുന്ന അയൽവാസിയുടെ ലഗേജുമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. മരിച്ച കോയയുടെ മാതാവ് ബിക്കുട്ടി. ഭാര്യ നജ്മുന്നിസ. മക്കൾ: ശറഫുദ്ധീൻ, ഷംസുദ്...
error: Content is protected !!