Sunday, August 31

Tag: Chettiyamkinar gvhss

ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു
Local news

ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു

ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ഹരിതസേന , ഫോറസ്ട്രി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് ഔഷധ ത്തോട്ടം ഒരുക്കി, ഔഷധ സസ്യത്തെ തിരിച്ചറിയൽ, പ്രസംഗ മത്സരം, പോസ്റ്റർ നിർമാണം, മാലിന്യ നിർമ്മാജ്ജന ഡ്രൈവ്, പ്രകൃതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങൾ പ്രഥമാധ്യാപകൻ പി. പ്രസാദിന് കൈമാറി, സീഡ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് മല, മേഖ രാമകൃഷ്ണൻ, രഞ്ജിത്ത് കീർത്തി,അഫ്സൽ ഹുസൈൻ , അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു...
Local news

ജില്ലയിലെ ആദ്യ മോഡല്‍ എഡ്യൂക്കേഷന്‍ തിയേറ്ററിന് ചെട്ടിയാന്‍ കിണറില്‍ തുടക്കം

പഠനത്തിന്റെ തീയേറ്റര്‍ കാഴ്ചയൊരുക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ മോഡല്‍ എഡ്യൂക്കേഷന്‍ തിയേറ്ററിന് ജില്ലയില്‍ തുടക്കം. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെട്ടിയാന്‍ കിണര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കമായത്. കോണ്‍ഫറന്‍സ് ഹാള്‍, ഇന്ററാക്ടീവ് ബോര്‍ഡ്, സ്മാര്‍ട്ട് പോഡിയം, ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള സംവിധാനം, ഡിജിറ്റല്‍ പഠന സാമഗ്രികള്‍ വികസിപ്പിക്കല്‍, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളാണ് എഡ്യൂക്കേഷണല്‍ തിയേറ്ററില്‍ ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ പഠനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിട്ട പ്രതിസന്ധികളെ മറികടക്കാനുള്ള പൊതു സൗകര്യങ്ങളാണ് തിയേറ്ററിനെ വ്യത്യസ്തമാക്കുന്നത്. ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടമാകാതിരിക്കുക എന്നതാണ് എഡ്യൂക്കേഷനല്‍  തിയേറ്ററിന്റെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വ...
error: Content is protected !!