Monday, August 18

Tag: Coimbature

കോയമ്പത്തൂർ മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മമ്പുറം സ്വദേശി മരിച്ചു
Accident

കോയമ്പത്തൂർ മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മമ്പുറം സ്വദേശി മരിച്ചു

കോയമ്പത്തൂർ: മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയും മമ്പുറം ഇല്ലിക്കത്താഴം താമസക്കരനുമായ പാണഞ്ചേരി അബൂബക്കറിന്റെ മകൻ ഇസ്മയിൽ (40) ആണ് മരിച്ചത്. കോയമ്പത്തൂർ മധുക്കര എന്ന സ്ഥലത്തുവെച്ചു കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. തിരുപ്പൂരിൽ ബേക്കറിയിലായിലുന്നു. നാട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് അപകടം. ഭാര്യയും 3 മക്കളുമുണ്ട്....
Accident

നാട്ടിലേക്ക് മടങ്ങുന്നതിനിടെ വേങ്ങര സ്വദേശി കോയമ്പത്തൂരിൽ ബൈക്കപകടത്തിൽ മരണപ്പെട്ടു

വേങ്ങര : നാട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ കോയമ്പത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അച്ചനമ്പലം സ്വദേശി ആലുങ്ങൽ കരീം എന്നവരുടെ മകൻ ആലുങ്ങൽ റഫീഖ് (33) ആണ് മരിച്ചത്. ഈറോഡിൽ ബിസിനെസുകാരനായ റഫീഖ് സുഹൃത്തിനൊപ്പം നാട്ടിലേക്ക് മടങ്ങുമ്പോൾ കോയമ്പത്തൂരിൽ വെച്ചാണ് അപകടം. കൂടെ ഉണ്ടായിരുന്നയാൾ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. തലക്ക് ഗുരുതരമായി പരുക്കേറ്റ റഫീഖിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സുഹ്‌റയാണ് മാതാവ്. ഭാര്യ, ബിൻസിയ. മക്കൾ: ദിൽഷ ഫാത്തിമ, മുഹമ്മദ് കെൻസ്. സഹോദരങ്ങൾ: ഇസ്മായിൽ, സാദീഖ് സൽമാൻ , ഹസ്ന , ഫായിഷ....
error: Content is protected !!