കുടിവെള്ള വിതരണ പദ്ധതിക്കായി കുഴിച്ച റോഡുക്കൾ സഞ്ചാര യോഗ്യമാക്കണം:സിപിഐ
നന്നമ്പ്ര : പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ച ഗ്രാമീണ റോഡുകൾ പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് സിപിഐ നന്നമ്പ്ര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എച്ച്. നൗഷാദ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ റിപ്പോർട്ട് അഡ്വക്കേറ്റ് കെ.കെ. സമദ് (സിപിഐ ജില്ലാ കമ്മറ്റി അംഗം), പ്രവർത്തന റിപ്പോർട്ട് സി.ബാബു (മുൻ സി പി ഐ ലോക്കൽ സെക്രട്ടറി) അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യമർപ്പിച്ചുകൊണ്ട് മണ്ഡലം സെക്രട്ടറി കെ. മൊയ്തീൻ കോയ, ജി സുരേഷ് കുമാർ, കെ. സുലോചന, പി. മോഹനൻ എന്നിവർ സംസാരിച്ചു. പുതിയ ലോക്കൽ സെക്രട്ടറിയായി പി.കെ ബൈജുവിനെ സമ്മേളനം തിരഞ്ഞെടുത്തു.
...