Tag: Cpm- leeg

പൂക്കിപ്പറമ്പ്- അറക്കൽ റോഡ് പണി ഇതുവരെയും തുടങ്ങിയില്ല, ലീഗ്-സിപിഎം ആരോപണങ്ങൾ തുടരുന്നു
Local news

പൂക്കിപ്പറമ്പ്- അറക്കൽ റോഡ് പണി ഇതുവരെയും തുടങ്ങിയില്ല, ലീഗ്-സിപിഎം ആരോപണങ്ങൾ തുടരുന്നു

തെന്നല: പഞ്ചായത്തിലെ പ്രധാന റോഡായ പൂക്കിപ്പറമ്ബ്- അറക്കൽ- ഒഴുർ റോഡ് പണി തുടങ്ങാത്തത്തിൽ വ്യാപക പ്രതിഷേധം. റോഡ് റബ്ബറൈസ്ഡ് (ബി എം ആൻഡ് ബി സി) ചെയ്യുന്നതിനായി ഒരു വർഷം മുമ്പാണ് പൊളിച്ചത്. എന്നാൽ ഇതുവരെയും പണി തുടങ്ങിയിട്ടില്ല. പി കെ അബ്ദുറബ്ബ് തിരൂരങ്ങാടി എം എൽ എ ആയ സമയത്താണ് 2 ഘട്ടങ്ങളിലായി 1.99 കോടി രൂപ അനുവദിചിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ആഘോഷപൂർവ്വം പ്രവൃത്തി ഉദ്‌ഘാടനം നടത്തി. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. ശേഷം പ്രവൃത്തി നടത്തുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള കോണ്ക്രീറ്റുകൾ പൊളിച്ചു നീക്കി. ടാറിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും മഴ പെയ്തതിനാൽ മുടങ്ങി പോയി. പിന്നീട് ഇതുവരെ പ്രവൃത്തി നടത്തിയിട്ടില്ല. പൊളിഞ്ഞ റോഡിലൂടെയാണ് ഇപ്പോൾ നാട്ടുകാരുടെ യാത്ര. ഇരു ഭാഗവും പൊളിഞ്ഞ റോഡ് മഴ പെയ്തതോടെ കൂടുതൽ പൊളിഞ്ഞു റോഡ് പൂർണമായും തകർന്ന സ്...
Local news

പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ സിപിഎമ്മിലേക്ക് സ്വീകരണം നൽകിയ യൂത്ത് ലീഗ് നേതാവ് ചൂടാറും മുമ്പേ തിരിച്ചു പോയി

നന്നമ്പ്ര: കഴിഞ്ഞ ദിവസം സി പി എം താനൂർ ഏരിയ സമ്മേളനത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ച യൂത്ത് ലീഗ് സംസ്‌ഥാന കൗണ്സിൽ അംഗം ജാഫർ പനയത്തിൽ ആണ് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മാതൃ സംഘടനയിലേക്ക് തിരിച്ചു പോയത്. വെള്ളിയാമ്പുറം സ്വദേശിയായ ജാഫർ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ്, നന്നംബ്ര പഞ്ചായത്ത് എം എസ് എഫ്, യൂത്ത് ലീഗ് സ്ഥാനങ്ങളും വഹിച്ചിരുന്നു. കഴിഞ്ഞ ജില്ല കൗണ്സിലിൽ യൂത്ത് ലീഗ് ജില്ല ഭാരവാഹിത്വം പ്രതീക്ഷിച്ചെങ്കിലും കിട്ടാത്തതിൽ നിരാശനയിരുന്നു. ഇതേ തുടർന്ന് മണ്ഡലം നേതൃത്വം ഇടപെട്ട് സംസ്ഥാന കൗണ്സിലർ സ്ഥാനം നൽകി. ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ എങ്ങനെയെങ്കിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ലീഗ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യുകയും 2 പേരെ പാണക്കാട് സാദിഖ് അലി തങ്ങളെ കാണാൻ ചുമതപ്പെടുത്തുകയും ചെയ്തിരുന്നത്രെ. അതിനിടെയാണ് സി പി എം നേതൃത്വവുമായി ജാഫ...
error: Content is protected !!