സി. ആര്‍. സെഡില്‍ മൂന്നിയൂര്‍ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതി, മുന്‍ കൈ എടുത്തത് സംസ്ഥാന സര്‍ക്കാറെന്ന് ഇടതുപക്ഷം, ഒഴിവാക്കിയിട്ടില്ലെന്ന് രേഖകളും
മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ ( CRZ ) തീരദേശ നിയന്ത്രണ മേഖലയിൽ നിന്ന് മൂന്നിയൂർ പഞ്ചായത്ത് ഇനിയും മോചിതമായിട്ടില്ല. സി. ആർ. സെഡ്. നിയമത്തിന്റെ പരിധിയിൽ നിന്നും മൂന്നിയൂർ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതിയും സംസ്ഥാന സർക്കാറാണ് ഇതിന് മുൻ കൈ എടുത്തിട്ടുള്ളതെന്ന് ഇടതുപക്ഷവും അവകാശ വാദമുന്നയിക്കുന്നതിനിടെയാണ് മൂന്നിയൂർ പഞ്ചായത്ത് പരിധിയിൽ ഇപ്പോഴും സി.ആർ. സെഡ് നിയമം നില നിൽക്കു ന്നുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് മൂന്നിയൂർ പഞ്ചായത്തിൽ 1996 മുതൽ സി.ആർ. സെഡ് നിയമം ബാധകമാണെന്നും പഞ്ചായത്തിൽ സി. ആർ. സെഡ്. നിയമം പിൻവലിച്ച...