യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് യു ഡി എഫ് ചെയർമാന്റെ നേതൃത്വത്തിൽ മാർച്ച്
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത് വിവാദമായി.യു.ഡി.എഫ്. നേതൃത്വം നല്‍കുന്ന നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഡി.സി.സി. സെക്രട്ടറിയും നിയോകമണ്ഡലം യു.ഡി.എഫ്. ചെയര്‍മാനുമായ കെ.പി.കെ. തങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് ചൊവ്വാഴ്ച മാര്‍ച്ച് നടത്തി. പഞ്ചായത്ത് സംരക്ഷണ സമിതിയുടെ പേരിലാണ് മാര്‍ച്ച് നടത്തിയതെങ്കിലും പങ്കെടുത്തത് മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയും വര്‍ഗീയതക്കെതിരെയും എന്ന പേരിലാണ് സമരം നടത്തിയത്. കൊടിഞ്ഞിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടത്തില്‍ കൊടിഞ്ഞിയിലുള്ളവരുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ പേര് എഴുതിയതാണ് പ്രധാന കാരണം. 4 പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച പത്ത് വാര്‍ഡുള്ള കെട്ടിടം കെഎംആര്‍സിയുടെ സഹായത്തോടെ നിര്‍മിച്ചതാണെന്...