വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ; തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്
തിരൂരങ്ങാടി : ദേശീയപാത 66 എആര്‍ നഗര്‍ വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടറും തിരൂരങ്ങാടി താഴെചിന സ്വദേശിയുമായ കെഎം മുഹാദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11:30ഓടെ ആണ് അപകടം. കൈക്ക് പരിക്കേറ്റ മുഹാദിനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
...