നായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞു മൂന്നുപേർക്ക് പരിക്ക്
തിരൂരങ്ങാടി: ദേശീയപാത കാച്ചടിക്കും കരിമ്പിലിനും ഇടയിൽ റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു.തിരൂർ വാണിയന്നൂർ സ്വദേശികളായ അബ്ദുൽ ഗഫൂർ (46),അജിസൽ (16), അർഷാദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടം.പരിക്ക് പറ്റിയ ആളുകളെ 108 ആംബുലൻസിൽ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.തിരൂർ ഇരിങ്ങാവൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവർ.
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്…
https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM...