Friday, September 5

Tag: Edarikkod accident

എടരിക്കോട്ട് ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം; മിനിലോറി ഡ്രൈവർ മരിച്ചു, സഹയാത്രികന് ഗുരുതര പരിക്ക്
Accident

എടരിക്കോട്ട് ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം; മിനിലോറി ഡ്രൈവർ മരിച്ചു, സഹയാത്രികന് ഗുരുതര പരിക്ക്

കോട്ടക്കൽ: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട് മമ്മാലിപ്പടിയിൽ ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. താനൂർ ചിറക്കൽ സ്വദേശി കൊന്നത്ത് ചന്ദ്രന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേളാരി സ്വദേശി ഷാനിദിന് (17) പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. വണ്ടി ക്കുള്ളിൽ കുടുങ്ങിയ ഇരുവരെയും ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.പരിക്കേറ്റ ഷാനിദിനെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു....
Accident

എടരിക്കോട് കണ്ടെയ്‌നർ ലോറി അപകടം; മരണം രണ്ടായി

കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്ന് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഒരു വയസ്സുകരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തൃശ്ശൂർ വടക്കാഞ്ചേരി തിരുമറ്റക്കോട് അക്കര ഹൗസിൽ ബഷീറിന്റെ മകൾ ദുആ (ഒരു വയസ്സ്) ആണ് മരിച്ചത്. കോട്ടക്കൽ പള്ളിപ്പുറം സ്വദേശി ഫർണിച്ചർ വർക്ക് നടത്തുന്ന ബാവാട്ടി എന്ന മുഹമ്മദ് അലി അപകട സമയത്ത് മരിച്ചിരുന്നു. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. അടിയന്തരമാർഗ്ഗമായ സേവനങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും പോലീസും സന്നദ്ധ പ്രവർത്തകരുമടങ്ങിയ സംഘം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും സംഭവസ്ഥലത്തെ നിയന്ത്രണത്തിലാക്കുകയും ചെ...
Accident

എടരിക്കോട് വാഹനാപകടം, 7 വയസുകാരൻ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 ൽ എടരിക്കോട് പാലത്തിന് സമീപം ഓട്ടോയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം, ഏഴു വയസ്സുകാരൻ മരിച്ചു. കാടാമ്പുഴ സ്വദേശി സയിദ് മുഹമദ് ഷംവീൻ ആണ് മരിച്ചത്. സയിദ് മുഹമദ് ഷംവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സയിദ് സലാവുദിൻ തങ്ങൾ, സയിദാ ബീവി, സയിദ് അബ്ദുൽ റഹ്മാൻ, എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.30 യോടെയായിരുന്നു അപകടം....
error: Content is protected !!