Tag: Edayoor

കാറപകടത്തിൽ പരിക്കേറ്റ മമ്പുറം സ്വദേശിയായ വാഫി വിദ്യാർത്ഥി മരിച്ചു
Accident

കാറപകടത്തിൽ പരിക്കേറ്റ മമ്പുറം സ്വദേശിയായ വാഫി വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറം പുൽപറമ്ബ് താമസക്കാരനുമായ വിളക്കണ്ടത്തിൽ അബ്ദു റഹീമിന്റെ മകൻ മുഹമ്മദ് സൽമാൻ (21) ആണ് മരിച്ചത്. കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം അവസാന വർഷ വിദ്യാർഥി യാണ്. 17 ന് പുലർച്ചെ 3.30 ന് എടയൂർ മണ്ണത്ത് പറമ്പിൽ വെച്ചാണ് അപകടം. സൽമാനും സുഹൃത്തുക്കളും എറണാകുളം കളമശ്ശേരി യിൽ നടക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോൽസവം കഴിഞ്ഞു കാളികവിലേക്ക് തിരിച്ചു വരികയായിരുന്നു. മറ്റൊരു വാഹനത്തെ കണ്ട് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ റോഡരികിൽ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. ആർക്കും പുറമേക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. സൽമാൻ പിറകിലെ സീറ്റിൽ ആയിരുന്നു. വീട്ടിലെത്തിയ ശേഷം വയറിന് വേദന ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച കോട്ടക്കൽ ആശുപത്രിയിൽ പ്രവേശ...
വെളിമുക്ക് ദേശീയപതയിൽ കാർ ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
Accident

വെളിമുക്ക് ദേശീയപതയിൽ കാർ ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്ക് ദേശീയ പാതയിൽ കാർ കോൺക്രീറ്റ് ബ്ലോക്കിൽ ഇടിച്ചുമറിഞ്ഞു നാല് പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2.45 ഓടെ വെളിമുക്ക് പള്ളിക്ക് സമീപം ആയിരുന്നു അപകടം. റോഡ് സൈഡിൽ താൽക്കാലികമായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്ക് കൊണ്ടുണ്ടാക്കിയ ബാരിക്കേഡിൽ വളാഞ്ചേരി -എടയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗ്നർ കാർ ഇടിച്ചു മറിയുകയായിരുന്നു. എടയൂർ സ്വദേശി ഹംസ, ഭാര്യ നഫീസ, 2 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ രണ്ട് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ ഇവരെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
error: Content is protected !!