തിരൂരങ്ങാടി നഗരസഭയില്‍ എഡ്യൂഫെസ്റ്റ് ഒരുക്കും
തിരൂരങ്ങാടി : നഗരസഭ പദ്ധതിയില്‍ മെയ് ആദ്യ വാരത്തില്‍ എഡ്യൂഫെസ്റ്റ് നടത്താന്‍ മുനിസിപ്പല്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ പദ്ധതികള്‍ അവലോകനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിവിധ ക്ലാസ് മുറികള്‍ അടുത്ത മാസം സ്മാര്‍ട്ട് ആക്കും. എല്ലാ സ്‌കൂളുകള്‍ക്കും ഭക്ഷണ വിതരണത്തിനു ആവശ്യമായ പാത്രങ്ങളും മറ്റും ഈ മാസം നല്‍കും. വിദ്യാര്‍ത്ഥികളില്‍ വായന ശീലം വളര്‍ത്തുന്നതിനു എല്ലാ വിദ്യാലയങ്ങളിലും പത്രങ്ങള്‍ നല്‍കും. സ്‌കൂളുകളില്‍ ലൈബ്രറികള്‍ക്ക് 2 ലക്ഷം രൂപ ചെലവില്‍ പുസ്തകങ്ങള്‍ നല്‍കും. വിവിധ സ്‌കൂളുകളില്‍ 5 ലക്ഷം രൂപ ചെലവില്‍ സയന്‍സ് ലാബുകള്‍ ഒരുക്കും. കുട്ടികളില്‍ പഠന മുന്നോക്കം സൃഷ്ടിക്കുന്നതിനു പദ്ധതിയില്‍ വകയിരുത്തിയ 7 ലക്ഷം രൂപ ചെല...