ജില്ലയിലെ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളിറക്കാനൊരുങ്ങി അനര്‍ട്ട്
അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന്് നാടിനെ രക്ഷിക്കാന്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനൊരുങ്ങി അനര്‍ട്ട്.സര്‍ക്കാര്‍ ഓഫീസുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യമൊരുക്കാന്‍ അനര്‍ട്ടിന്റെ ഇ-മൊബിലിറ്റി പ്രോജക്ടിന്റെഭാഗമായി നടപടികള്‍ തുടങ്ങി. ജില്ലയില്‍ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കാനും പദ്ധതിയുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകളിലേക്ക് ഇനി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കരാര്‍ പ്രകാരമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്. അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെ കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്ന എല്ലാ വാഹനങ്ങളും പുതിയ ഇലക്ട്രിക് വാഹനങ്ങളാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് ധനകാര്യവകുപ്പ് പ്രത്യേക ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള ഡീസല്‍/പെട്രോള്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാണെന്ന് ഉറപ്പുവരുത്തി നടപ്പാക്കുന...