മണ്ണറിഞ്ഞ് വിത്തെറിയാം; പുകയൂർ ജിഎൽപി സ്കൂൾ കര്ഷകദിനം ശ്രദ്ധേയമായി
തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ചിങ്ങം 1 കർഷകദിനം വിപുലമായി ആചരിച്ചു. "മണ്ണറിഞ്ഞ് വിത്തെറിയാം" എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/InbxzKFq7NFIXOJc2f3ByA
കുരുന്നുകൾ എ. ആർ നഗർ കൃഷിഭവൻ സന്ദർശിച്ചു. അസിസ്റ്റൻറ് കൃഷി ഓഫീസർ മുഹമ്മദ് അസ്ലം കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൃഷിഭവൻ പരിസരത്ത് നടന്ന നവീന കൃഷി ഉപകരണങ്ങളുടെ പ്രദർശനം കുരുന്നുകൾക്ക് നവ്യാനുഭവമായി. പ്രദേശത്തെ പ്രശസ്ത കർഷകൻ കാവുങ്ങൽ അബ്ദുറഹ്മാൻ വിദ്യാലയത്തിലെത്തി കുട്ടികൾക്ക് ക്ലാസ് എടുത്തു. വിവിധ കൃഷിരീതികളെക്കുറിച്ചും കൃഷിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്കും നിവാരണമായി കർഷക സംവാദം. തുടർന്ന് കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീ കാവുങ്ങൽ അബ്ദുറഹ്മാൻ സാഹിബിനെ ആദരിച്ചു. പ്രഥമധ്യാപിക പി . ഷീജ, റെജുല കാവോട്ട്, സി. മുനീറ , എ കെ സാക്കിർ എന്നിവർ ...