വർഷങ്ങളായി ഓഫീസിൽ കയറിയിറങ്ങിയവർക്ക് പരിഹാരമായി തിരൂരങ്ങാടി നഗരസഭ ഫയൽ അദാലത്ത്
തിരൂരങ്ങാടി : വർഷത്തോളായി നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഓഫീസ് കയറിയിറങ്ങേണ്ടി വന്നവർക്ക് നഗരസഭയിൽ നടത്തിയ ഫയൽ അദാലത്ത് ആശ്വാസമായി. മിഷന്‍ 40 യുടെ ഭാഗമായി നഗരസഭയിലെ തീര്‍പ്പാകാതെ കിടന്ന ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി നഗരസഭ സംഘടിപ്പിച്ച ഫയല്‍ അദാലത്തിലൂടെ ലഭിച്ച 86 ഫയലുകളില്‍ 77 ഫയലുകള്‍ തീര്‍പ്പാക്കി. 9 ഫയലുകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തീരുമാനിക്കുന്നതിനായി മാറ്റി വെക്കുകയുണ്ടായി. ഈ ഫയലുകളിലും ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കും.86 ഫയലുകളില്‍ 67 ഫയലുകളും ഒക്യുപെന്‍സിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ തന്നെ 48 ഫയലുകള്‍ പി.എം.എ.വൈ-യില്‍ ഉള്‍പ്പെട്ടതുമായിരുന്നു. പല കാരണങ്ങളാല്‍ നഗരസഭയില്‍ നിന്ന് അനുമതി നല്‍കാന്‍ സാധിക്കാതെ വന്ന 5 വര്‍ഷത്തോളം പഴക്കമുള്ള ഫയലുകളും അദാലത്തില്‍ പരിഗണിക്കുകയുണ്ടായി. ഓഫീസിൽ നിരന്തരം കയറി ഇറങ്ങി മടുത്തവർക്ക് ആശ്വാസമായി ഫയൽ അദാലത്ത് പുതുതായി ചുമതല
ഏറ...

