Tag: final

ലൗട്ടാരോ മാര്‍ട്ടിനസിന്റെ ചിറകിലേറി അര്‍ജന്റീനക്ക് തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം
Sports

ലൗട്ടാരോ മാര്‍ട്ടിനസിന്റെ ചിറകിലേറി അര്‍ജന്റീനക്ക് തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം

മയാമി : എക്‌സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്റീന കപ്പില്‍ മുത്തമിട്ടത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ 16-ാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീടവുമാണിത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോള്‍ രഹിതമായതോടെ ഫൈനല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസ് മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു. പിന്നാലെ തിരിച്ചടിക്കാനുള്ള അവസരം കൊളംബിയയുടെ കോര്‍ഡോബയ്ക്ക...
error: Content is protected !!