Sunday, August 17

Tag: Football camp

Sports

കൗമാരക്കാർക്ക് കായിക പരിശീലന പദ്ധതിയുമായി വള്ളിക്കുന്ന് പഞ്ചായത്ത്

പുതുതലമുറയുടെ കായികസ്വപ്‌നങ്ങള്‍ക്ക് ചിറക് പകരുക എന്ന ലക്ഷ്യത്തോട് അടുക്കുകയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക പരിശീലന പദ്ധതി. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ ഇതിനോടകം 250 ലേറെ പേരാണ് അംഗങ്ങളായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ച കായികപരിശീലന പദ്ധതിയ്ക്കായി പഞ്ചായത്ത് നീക്കിവച്ചത് മൂന്ന് ലക്ഷം രൂപയാണ്. പഞ്ചായത്ത് പരിധിയിലുള്ള പത്ത് ക്യാമ്പുകളിലായാണ് പരിശീലനം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ്്, അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസ്, ശോഭന ഗ്രൗണ്ട്, കൊടക്കാട് എ.യു.പി സ്‌കൂള്‍  എന്നിവിടങ്ങളിലായി ഫുട്‌ബോള്‍, വോളിബോള്‍, കരാട്ടെ എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെയും വൈകീട്ടുമായി സജ്ജീകരിച്ച ക്യാമ്പുകളെ നയിക്കാന്‍ പത്ത് പരിശീലകര...
error: Content is protected !!