Monday, October 13

Tag: gas leak

Accident

തിരൂരങ്ങാടി ജനകീയ ഹോട്ടലിൽ തീ പിടിത്തം, സാധനങ്ങൾ കത്തി നശിച്ചു

ഗ്യാസ് ചോർച്ചയാണെന്നാണ് സംശയം തിരൂരങ്ങാടി നഗരസഭയുടെ ജനകീയ ഹോട്ടലിൽ തീ പിടുത്തം. ചന്തപ്പടിയിലെ ഹോട്ടലിൽ ആണ് തീപിടിത്തം ഉണ്ടായത്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടൽ ആണ്. ഇന്ന് രാവിലെ 7.30 ന് ആണ് സംഭവം. ഇന്ന് രാവിലെ അടുപ്പിൽ തീ പിടിപ്പിച്ചപ്പോൾ തീ ആളിക്കത്തുകയായിരുന്നു. നടത്തിപ്പുകാരിൽ പെട്ട ചെമ്പ വഹീദ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപ വാസികൾ ഓടിയെത്തി സിലിണ്ടർ പുറത്തേക്ക് എറിഞ്ഞു. നാട്ടുകാർ എത്തി തീ അണക്കുകയായിരുന്നു. ഫ്രിഡ്ജ്, ഇലക്ട്രോണിക്‌സ് സാധനങ്ങൾ, പാത്രങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു....
error: Content is protected !!