Saturday, July 12

Tag: glps

അമ്മമാർക്കായി ‘വായനച്ചെപ്പ്’ തുറന്ന് ജിഎംഎൽപിസ്കൂൾ തിരൂരങ്ങാടി
Local news

അമ്മമാർക്കായി ‘വായനച്ചെപ്പ്’ തുറന്ന് ജിഎംഎൽപിസ്കൂൾ തിരൂരങ്ങാടി

തിരൂരങ്ങാടി : വായന മാസാചരണത്തോടനുബന്ധിച്ച് അമ്മമാർക്കായുള്ള വായനചെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ജി എം എൽ പി സ്കൂൾ വേറിട്ട മാതൃകയായി. വിദ്യാലയത്തിലെ എംടിഎ പ്രതിനിധികളുടെ സഹായത്തോടെ രക്ഷിതാക്കളിലേക്ക് പുസ്തകം എത്തിക്കുന്ന വായനചെപ്പ് പദ്ധതി വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്. പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വർഷം മുഴുവൻ നീളുന്ന പദ്ധതി വിദ്യാലയം ഈ വർഷം ഏറ്റെടുത്തു നടത്തുന്ന തനത് പ്രവർത്തനമാണ്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മുഹമ്മദലി മാസ്റ്റർ എം ടി എ പ്രതിനിധി സീനത്തിന് നൽകിക്കൊണ്ട് നിർവഹിച്ചു. കുട്ടികളുടെ വായന പരിപോഷണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടിയായ ' 'എന്റെ പുസ്തക മരം' പദ്ധതിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി ബി പി സി കൃഷ്ണൻ മാസ്റ്റർ വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആസിയ മിസ്‌വയ്ക്ക് നൽകി നിർവഹിച്ചു. വിദ്യാരംഗം കോഡിന...
error: Content is protected !!