വെന്നിയൂർ ജിഎംയുപി സ്കൂളിന് പി ടി എ വക സ്വന്തം മിനി വാൻ
വെന്നിയൂർ :സ്കൂളിന് എംഎല്‍എ, എംപി പൊതുഫണ്ടിൽ ബസ് കിട്ടുക പുതുമയല്ല. എന്നാൽ രക്ഷകർത്താക്കൾ കാശു മുടക്കി സ്കൂളിന് വാഹനം വാങ്ങിക്കൊടുത്താലോ? നാട്ടുകാർക്ക് സ്കൂളിനോടുള്ള ഹൃദയബന്ധത്തിന്റെ ഉറച്ച അടയാളമാകും അത് . പരപ്പനങ്ങാടി ഉപജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലുള്ള വെന്നിയൂർ ജിഎംയുപി സ്കൂളിലാണ്, രക്ഷകർത്താക്കൾ പണം സ്വരൂപിച്ച് വാഹനം വാങ്ങിക്കൊടുത്ത്, വിദ്യാലയത്തിൽ ജന ബന്ധത്തിന്റെ വേറിട്ടൊരു മാതൃക തീർത്തിരിക്കുന്നത്. ഈ വർഷം ഒന്നാം ക്ലാസ് അഡ്മിഷനിൽ വൻ വർധനവ് ഉണ്ടായി സംസ്ഥാന തലത്തിൽ തന്നെ ഒന്നാമതായ ഗവൺമെൻ്റ് സ്കൂൾ ആയതിനാലും നിലവിൽ സ്കൂളിലെ വാഹനത്തിലുള്ള സ്ഥല പരിമിതിയും ദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളുടെ വരവും കൂടി കണക്കിലെടുത്താണ് പുതിയ വാഹനം വാങ്ങാൻ പി ടി എ കമ്മിറ്റിയെ പ്രേരിപ്പിച്ചത് .
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കുട്ടികളുടെ എണ്ണം 2000 കടക്കുന്നത്. സ്കൂളിന് നിലവിൽ എംഎല്...