Tag: Goods auto-lorry

Accident

കോഴിക്കോട് പന്തീരാങ്കാവിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു ദമ്പതികൾ മരിച്ചു

കോഴിക്കോട്: ബൈപ്പാസിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപമാണ് കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കോഴിക്കോട് മടവൂർ പൈമ്പാലുശ്ശേരി സ്വദേശികളായ കൃഷ്ണൻ കുട്ടിയും, ഭാര്യ സുധയുമാണ് മരിച്ചത്. കൂട്ടിയിടിയിൽ കാർ പൂർണമായും ടോറസ് ലോറിയുടെ അടിയിലേക്ക് കയറിപോയിരുന്നു. തുടർന്ന് ക്രെയ്‌നും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ് ലോറി ഉയർത്തി കാറിലുള്ളവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആപ്പ ഓട്ടോറിക്ഷയിലുണ്ടായിരുന്ന പടിക്കൽ സ്വദേശി അൻവർ. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും മാണ് പരിക്കറ്റത് എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു...
error: Content is protected !!