ഒടുവിൽ മന്ത്രിയെ ക്ഷണിച്ചു, സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടക്കും
തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ മാസം നടത്താൻ തീരുമാനിച്ചിരുന്ന ഉദ്‌ഘാടനം മന്ത്രിയെ ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിച്ചിരുന്നു. കെ പി എ മജീദ് എം എൽ എ യെ കൊണ്ട് പ്രവൃത്തി ഉദ്‌ഘാടനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കിഫ്ബി പദ്ധതിയിൽ 2.2 കോടി രൂപ ചിലവിലാണ് നവീകരണം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് മന്ത്രിയെ ക്ഷണിക്കാത്തതിൽ സി പി എം അണികളും പാർട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
പ്രവൃത്തി ഉദ്‌ഘാടനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ചന്തപ്പടിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് പോകും. കെ പി എ മജീദ് എം എൽ എ അധ്യക്ഷം വഹിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ്...