Tag: Gulf obit

സൗദിയിൽ മരിച്ച വെളിമുക്ക് സ്വദേശിയുടെ കബറടക്കം നാളെ നടക്കും
Gulf

സൗദിയിൽ മരിച്ച വെളിമുക്ക് സ്വദേശിയുടെ കബറടക്കം നാളെ നടക്കും

മുന്നിയൂർ : സൗദിയിൽ മരിച്ച വെളിമുക്ക് സ്വദേശിയുടെ മയ്യിത്ത് നാളെ വ്യാഴാഴ്ച ഖബറടക്കും. വെളിമുക്ക് സൗത്ത് സ്വദേശി അരിക്കാടൻ അബൂബക്കർ മാസ്റ്ററുടെ മകൻ അബ്ദുൽ റഊഫിന്റെ (43) മയ്യിത്താണ് വ്യാഴാഴ്ച എത്തുന്നത്. കഴിഞ്ഞ മാസം 29 നാണ് ദമാമിൽ വെച്ച് റഊഫ് മരണപ്പെട്ടത്. മയ്യിത്ത് നാളെ വീട്ടിലെത്തും. വൈകുന്നേരം 5 മണിക്ക് വെളിമുക്ക് വലിയ ജുമുഅത്ത് പള്ളിയിൽ ഖബറടക്കും. മാതാവ്, സഫിയ വലിയത്ത്. ഭാര്യ, മുഹ്‌സിന. ഫെല്ല ജഹാൻ ഏക മകളാണ്. സഹോദരങ്ങൾ: വസീം, ഷമീം, ഫർഹ തസ്‌നീം....
Gulf, Opinion

മറ്റന്നാൾ നാട്ടിലേക്ക് വരാനിരുന്നയാൾ മദീനയിൽ അന്തരിച്ചു

എ ആർ നഗർ : മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ട എ.ആർ.നഗർ കുന്നുംപുറം കൊടക്കല്ല് സ്വദേശി കൊടുവാപറമ്പൻ കോതേരി അഹമ്മദിൻ്റെ മകൻ അബ്ദുൽ അസീസ് (58) ഹൃദയാഘാതം മൂലം മരിച്ചു. വർഷങ്ങളായി മക്കത്ത് ബൂഫിയയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം മദീനത്തേക്ക് സിയാറത്തിനായി പോയതായിരുന്നു. ഇതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.  ലീവ് കഴിഞ്ഞ്  ഒരു വർഷമായി പോയിട്ട്. മറ്റന്നാൾ 29ന് വെള്ളിയാഴ്ച നാട്ടിൽ വരാനിരിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമാബി. മക്കൾ: ജൗഹർ ഹാഷിം, മുനവ്വർ ജസീം, സ്വാലിഹ ജബിൻ, നാഫിയ. മരുമകൾ: ഷംസിയ....
error: Content is protected !!